കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം പഞ്ചായത്തിലെ കേടായ തെരുവ് വിളക്കുകൾ കത്തിക്കുക, പഞ്ചായത്ത് ശ്മശാനം ഉപയോഗ്യമാക്കുക, പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഏനാമ്മാവ് സ്റ്റീൽ പാലം അറ്റകുറ്റപണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടതുപക്ഷ അംഗങ്ങൾ ഭരണസമിതി യോഗത്തിൽ പ്രതിഷേധിച്ചത്. നാളിതുവരെ നടന്ന പല കമ്മറ്റികളിലും ഇത്തരം വിഷയങ്ങൾ ഉന്നയിച്ചിട്ടും നടപ്പിലാക്കാതെ വന്നപ്പോഴാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ സമരം ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ഷാനി അനിൽകുമാർ, ഷേളി റാഫി, സിമി പ്രദീപ്, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.