കയ്പമംഗലം: മൂന്നുപീടികയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം, ഓട്ടുപാത്രങ്ങൾ നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിൽ പറപറമ്പിൽ രാധാകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം. മൂന്ന് മാസത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം ഇവിടെ പുല്ല് വെട്ടാൻ ജോലിക്കാരൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്നും പോലീസ് പറഞ്ഞു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സമാനരീതിയിൽ കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നി കണ്ണംപള്ളിപ്പുറം മേഖലയിലും മോഷണം നടന്നിട്ടുണ്ട്. നാടോടികളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.