ഏങ്ങണ്ടിയൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജൽ ജീവൻ പദ്ധതിയുൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം, ഏങ്ങണ്ടിയൂരിലെ ജലസുരക്ഷ ഉറപ്പാക്കാൻ മണ്ണ്, ജലം, മാനേജ്മെൻ്റ് നടപടികൾ ശാസത്രീയമായി നടപ്പിലാക്കുക, സി.ആർ. സെഡ് നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ച് വീടുകൾ നിർമ്മിക്കാനുള്ള നപടി കൈക്കൊള്ളണമെന്ന് സിപിഐഎം കുണ്ടലിയൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ചേറ്റുവ ഷാ ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിൽ (കോടിയേരി ബാലകൃഷണൻ നഗർ) നടന്ന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. കെ.ആർ. സാംമ്പശിവൻ, ഇ. രണദേവ്, മിനിമോൾ രാജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.ആർ. സാംമ്പശിവനെയും15 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വൈകീട്ട് ഏത്തായ് സെൻ്ററിൽ നിന്ന് പ്രകടനവും തുടർന്ന് സീതാറാം യെച്ചൂരി നഗർ പുളിച്ചോട് സെൻ്ററിൽ നടന്ന പൊതുസമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. ഇ. രണദേവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ആർ. സീത, കെ.ആർ. രാജേഷ്, ലോക്കൽ സെട്ടറി കെ.ആർ. സാംമ്പ ശിവൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ലോങ് ജംപിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഗായത്രി ഗണേഷിനെ വേദിയിൽ ആദരിച്ചു.