News One Thrissur
Updates

പുതിയ മുഖമാകാൻ സ്നേഹതീരം ഫുഡ് സ്ട്രീറ്റ് പദ്ധതി ഡിസംബറോടെ; അപേക്ഷ സ്വീകരിക്കുന്നത് നവംബർ 30 വരെ

തളിക്കുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിന്റെ കീഴിലുള്ള തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ 11 മാസത്തെ കരാർ അടിസ്ഥാനത്തിൽ വാഹനങ്ങളിൽ ഐസ്ക്രീം വിൽപ്പന നടത്തുന്നതിനും, നാടൻ ഫുഡ്, അറേബ്യൻ ഫുഡ്, ടീ ആൻഡ് സ്നാക്സ് ബാർ എന്നീ ഫുഡ് സ്റ്റാളുകൾ സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനായി ഒരോ ഇനത്തിനും പ്രത്യേകം ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറിനൊപ്പം 10,000 രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് സമ്മർപ്പിക്കണം. അപേക്ഷാ ഫോമുകൾ സ്നേഹതീരം ഡിഎംസി ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ 30.

ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് പുറമെ, ബീച്ച് പാർക്ക് കളിയുപകരണങ്ങൾ സ്ഥപിക്കൽ (82 ലക്ഷം), ഇലക്ട്രിക്കൽ വർക്കുകൾ (56 ലക്ഷം), എൽഇഡി ലൈറ്റുകൾ സ്ഥാപിക്കൽ (10 ലക്ഷം), വാട്ടർ കിയോസ്ക് നിർമ്മാണം (5 ലക്ഷം) തുടങ്ങിയ പ്രവൃത്തികൾ ഡിസംബർ മാസത്തോടെ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകുമെന്ന് സി.സി മുകുന്ദൻ എംഎൽഎ പറഞ്ഞു.

Related posts

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബിരിയാണി ചലഞ്ചുമായി തൃപ്രയാർ ആക്ട്സ്.

Sudheer K

വർഗീസ് ജോസ് അന്തരിച്ചു

Sudheer K

സരള അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!