എറവ്: സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാളിൽ ലോകത്തെ നൂറിലേറെ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി. ‘ നൂറ് കണക്കിനു മതബോധന വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രിസ്തുരാജ റാലിയും ഉണ്ടായിരുന്നു. സഹവികാരി ഫാ. ജിയോ വേലൂക്കാരൻ സന്ദേശം നൽകി. കുർബാനകൾക്ക് ഫാ. ജിയോമോൻ കല്ലേരിയും ( ഷംഷാബാദ് രൂപത) ഫാ. ലിജോ ചിരിയങ്കണ്ടത്തും കാർമികത്വം വഹിച്ചു.