തളിക്കുളം: കഴിഞ്ഞ രണ്ട് മാസമായി ഞായറാഴ്ചകളിൽ ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ഒന്നാമത് ടാസ്ക് സൂപ്പർ ലീഗിൽ കൂടുതൽ പോയിന്റോടെ ടാസ്ക് ടൈറ്റൻസ് ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച തരമായി ലാലുവിനെയും(ടാസ്ക് യുണൈറ്റഡ് ) മികച്ച ഗോൾകീപ്പർ ആയി പ്രണവിനെയും(ടാസ്ക് സിറ്റി) ടോപ് സ്കോറർ നിയാസിനെയും(ടാസ്ക് ടൈറ്റാൻസ് )മികച്ച വെറ്ററൻ താരമായി കിഷോറിനെയും(ടാസ്ക് ബ്ലാസ്റ്റേഴ്‌സ് ) തെരഞ്ഞെടുത്തു. കേരള വനിതാ താരം നിയ സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ടാസ്ക് ഭാരവാഹികളായ പ്രണവ് ഒ.എ,ടി.എൻ സുനിൽ, സന്ദീപ് സോമൻ, ഫസൽ, പ്രണവ് ഐ.പി, പ്രണവ് അപ്പു കൂടാതെ ബൈജു, കണ്ണൻ, പ്രസന്നൻ, ഷഗിൽ, പ്രബീഷ് എന്നീ മുൻകാല താരങ്ങളും പങ്കെടുത്തു.