അരിമ്പൂർ: കുന്നത്തങ്ങാടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ബസിന് മുൻവശത്ത് കുടുങ്ങി. കാറിൽ പെരുമ്പിള്ളിശ്ശേരി സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് പരിക്കേറ്റു.
previous post