തൃപ്രയാർ: ക്ഷേത്ര ദർശനത്തിനെത്തിയ ചേർപ്പ് സ്വദേശികളുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. നാട്ടിക ചേർക്കര വള്ളു വീട്ടിൽ പ്രജിത്ത് (18), വലപ്പാട് ചോഴിപ്പറമ്പിൽ രാഹുൽ (20)എന്നിവരെയാണ് വലപ്പാട് ഇൻസ്‌പെക്ടർ എം.കെ.രമേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ക്ഷേത്രപരിസരത്ത് നിന്നാണ് ചേർപ്പ് സ്വദേശികളുടെ മോട്ടോർ സൈക്കിൾ യുവാക്കൾ മോഷ്ടിച്ചത്. സിസിടിവി ദൃശ്യത്തിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വലപ്പാട് സബ് ഇൻസ്‌പെക്ടർ സി.എൻ.എബിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എസ്. പ്രബിൻ, പി.എസ്. സോഷി, സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, കെ.പി. പ്രവീൺ എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.