News One Thrissur
Updates

അന്തിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ: ഫോട്ടോ മത്സരവുമായി യൂത്ത് കോൺഗ്രസ്

അന്തിക്കാട്: റോഡുകളുടെ ശോചനീയാവസ്ഥമൂലം ജനം ദുരിതം നേരിടുന്ന അന്തിക്കാട് പഞ്ചായത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കുവാൻ വേറിട്ട സമര രീതിയുമായി യൂത്ത് കോൺഗ്രസ്. അന്തിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റി ഫോട്ടോ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

അന്തിക്കാട് പഞ്ചായത്തിലെ തകർന്ന റോഡുകളുടെ മികച്ച ചിത്രത്തിന് ആണ് യൂത്ത് കോൺഗ്രസ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും തകർന്നതിനെ തുടർന്ന് അധികൃതരെ പ്രതിഷേധം അറിയിക്കുക കൂടിയാണ് മത്സരത്തിൻ്റെ ലക്ഷ്യം. നവംബർ 23 മുതൽ ഡിസംബർ 5 വരെ ആണ് മത്സരം. ഫോട്ടോകൾ അയക്കേണ്ട വാട്സാപ്പ് നമ്പർ: 9645721807

Related posts

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവതിയെ രക്ഷപ്പെടുത്തി. 

Sudheer K

രാജീവ് അന്തരിച്ചു

Sudheer K

നാട്ടികയിൽ സ്കൂൾ ശുചീകരണത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമം: സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!