തൃശ്ശൂർ: തൃശ്ശൂരില്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് ജീപ്പിന് മുകളില്‍ നൃത്തം ചെയ്തത്. മദ്യലഹരിയിലായിരുന്ന യുവാവിനെ തടഞ്ഞ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പുഴക്കല്‍ സ്വദേശി അഭിത്താണ് ജീപ്പിനു മുകളില്‍ കയറിയത്. അക്രമത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഭിത്ത്, സഹോദരന്‍ അജിത്, ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവര്‍ റിമാന്‍ഡിലായി.