തൃപ്രയാർ: ഏകാദശിയോട് അനുബന്ധിച്ച് പൊതുജനങ്ങളുടെയും, മറ്റു ഭക്തരുടെയും സുരക്ഷാ സൗകര്യാർത്ഥം 26.11.2024 തിയതി ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
*ഏകാദശി ദിവസം വൈകിട്ട് 04.00 മണിക്ക് ശേഷം തൃപ്രയാർ ജംഗ്ഷനിൽ നിന്നോ തൃപ്രയാർ പാലത്തിൻറെ ഭാഗത്തു നിന്നോ വാഹനങ്ങൾ അമ്പലപരിസരത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.
* തൃപ്രയാർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ NH വഴി തളിക്കുളം ജംഗ്ഷനിൽ വന്ന് കിഴക്കോട്ട് തിരിഞ്ഞ് തളിക്കുളം ബ്ലോക്ക് – മുറ്റിച്ചൂർ പാലം വഴി വിവിധ വഴികളിലൂടെ പോകേണ്ടതാണ്.
* കിഴക്ക് ഭാഗത്ത് നിന്ന് തൃപ്രയാർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരിങ്ങോട്ടുകര – ചെമ്മാപ്പിളളി -മുറ്റിച്ചുർ പാലം വഴി തളിക്കുളം ബ്ലോക്ക് ജംഗ്ഷനിലേക്ക് എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്.
* പാർക്കിങ്ങിനായി JK തിയറ്ററിനു മുൻവശം ഹൈവേ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമോ TSGA സ്റ്റേഡിയത്തിന് പുറക് വശത്ത് ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ട്, തൃപ്രയാർ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്ലൈ ഓവറിനു സമീപമുള്ള സ്ഥലങ്ങളോ ഉപയോഗിക്കേണ്ടതാണ്.
* പാർക്കിങ്ങിനായി പാർക്കിംഗ് ബോർഡുകൾ വെച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മറ്റെവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. റോഡ് സൈഡിൽ യാതൊരു കാരണവശാലും പാർക്കിങ്ങ് അനുവദിക്കുന്നതല്ല.