പെരിങ്ങോട്ടുകര: അസോസിയേഷൻ ഡയാലിസിസ് സെൻ്ററിന് മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന 3 നിപ്രോ ഡയാലിസിസ് മെഷീനുകളുടെയും 30 കി.വാട്ട് ഗ്രിഡ് സോളാർ പവർ ജനറേറ്റിങ് സിസ്റ്റത്തിന്റെയുംസമർപ്പണവും നടന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ടിജിപിഎ കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് സുഗുണൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. സി.സി.മുകുന്ദൻ എംഎൽഎ മുഖ്യാതിഥിയായി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ 2023-24 കാലഘട്ടത്തിൽ എസ്എസ്എൽസി, പ്ലസ്ടു കേരള & സിബിഎസ്ഇ, കലാകായിക മേഖലകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ അസോസിയേഷൻ മെമ്പർമാരുടെ മക്കളെയും, തങ്ങളുടെ കലാസാഹിത്യ സൃഷ്ടികൾ കൊണ്ട് വാർഷിക സുവനീയറിനെ ധന്യമാക്കാൻ സഹായിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, ചലച്ചിത്ര നടൻ ഷാജു നവോദയ, രശ്മി ഷാജു, പെരിങ്ങോട്ടുകര ഡയലാസിസ് സെൻ്റർ നെഫ്രോളജിസ്റ്റ് ഡോ.വിനോദ് ബാബുരാജ്, മണപ്പുറം ഫൗണ്ടേഷൻ അസി.ജനറൽ മാനേജർ ശില്പ ട്രീസാ സെബാസ്റ്റ്യൻ, താന്യം പഞ്ചായത്ത് അംഗം സിജോ പുലിക്കോട്ടിൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി ആഷിക് അസീസ്, ട്രഷറർ നിവിൻ ഉപ്പാട്ട്, പ്രോഗ്രം കോഡിനേറ്റർ വിനയൻ, റെജി തൈപറമ്പത്ത്, ടിജിപിഎ താന്ന്യം യൂണിറ്റ് പ്രസിഡൻ്റ് ഒ.ആർ.എസ്. ആനന്ദ്, പ്രേംലാൽ കുറ്റിക്കാട്ട്, ഷാനവാസ്, യൂണിറ്റ് സെക്രട്ടറി സജീവൻ കുണ്ടായിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുവനീയർ പ്രകാശനം വി .പി. നന്ദകുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരന് നൽകി നിർവഹിച്ചു. തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും നടത്തി.