News One Thrissur
Updates

ഏകാദശി മഹോത്സവം : തൃപ്രയാറിൽ ഭക്തജനത്തിരക്ക് .

തൃപ്രയാർ: ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം തുടങ്ങി. രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പിൽ 21 ആനകൾ പങ്കെടുത്തു. പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകി. തുടർന്ന് സ്പെഷൽ നാഗസ്വര കച്ചേരി, ഓട്ടൻതുള്ളൽ എന്നിവ ഉണ്ടാകും വൈകീട്ട് മൂന്നിന് പഴുവിൽ രഘു മാരാർ നേതൃത്വം നൽകുന്ന ധൃവ മേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി നടക്കും. തുടർന്ന് പാഠകം, ദീപാരാധന, പഞ്ചവാദ്യം, നാഗസ്വരം, ഭരതനാട്യ കച്ചേരി, നൃത്താഞ്ജലി എന്നിവയുണ്ടാകും. തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ്.

 

Related posts

ഭക്ഷ്യവസ്തുക്കൾ എലികൾ തിന്നുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു: ചാവക്കാട് ഹോട്ടൽ ആരോഗ്യ വകുപ്പ്പൂട്ടിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ വ്യാപാര സ്ഥാപനത്തിൽ പരിശോധനക്കെത്തിയ ലീഗൽ മെട്രോളജി ഇൻസ്പെക്ടറെ തടഞ്ഞ കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ കോടതി ശിക്ഷിച്ചു.

Sudheer K

തൃശൂർ ഡിസിസിക്ക് മുൻപിൽ നാട്ടിക സ്വദേശിയുടെ ഒറ്റയാൾ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!