കയ്പമംഗലം: കയ്പമംഗലത്ത് വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. എൻ.എച്ച്. 66ന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കയ്പമംഗലം പനമ്പിക്കുന്ന് സെൻ്ററിനടുത്താണ് പൈപ്പ് പൊട്ടിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ ഇന്ന് രാവിലെയാണ് കയ്പമംഗലം പഞ്ചായത്ത് പരിധിയിലെ വിതരണത്തിനുള്ള സബ് ലൈൻ പൊട്ടിയത്. എടത്തിരുത്തിയിലെ ഏരാക്കൽ റോഡിൽ പ്രധാന പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ ഒരാഴ്‌ചയായി മുടങ്ങിയിരുന്ന കുടിവെള്ള വിതരണം ഇന്നലെയാണ് ഇവിടെ പുനരാരംഭിച്ചത്. ഇതിനിടെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. വൻ തോതിൽ വെള്ളം ചോരുന്നുണ്ടെങ്കിലും, ആളുകൾക്ക് കൃത്യമായി കുടിവെള്ളം കിട്ടാത്തതിനാൽ തൽക്കാലം പമ്പിംഗ് നിർത്തിയിട്ടില്ല.