News One Thrissur
Updates

ഇന്ത്യൻ ഭരണഘടന ആമുഖം വിതരണം നടത്തി നെഹ്റു സ്‌റ്റഡി സെന്റർ

ചെമ്മാപ്പിള്ളി: ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75ാം വാർഷിക ദിനത്തിൽ ചെമ്മാപ്പിള്ളി സെന്ററിൽ ഓട്ടോ റിക്ഷ തൊഴിലാളികൾക്കും, വ്യാപാരികൾക്കും ഭരണഘടനയുടെ ആമുഖം വിതരണം ചെയ്ത് നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകര. ചെമ്മാപ്പിള്ളി സെന്ററിൽ നടന്ന ചടങ്ങിൽ നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. മണപ്പുറം സമീക്ഷ വൈപ്രസിഡന്റ് എം.ബി. സജീവൻ ഓട്ടോറിക്ഷ തൊഴിലാളിക്ക് ഭരണഘടന ആമുഖം നൽകി ഉദ്ഘാടനം ചെയ്തു.

കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, നിസ്സാർ കുമ്മം കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, പോൾ പുലിക്കോട്ടിൽ, വിനോഷ് വടക്കേടത്ത്, ഷെക്കീർ ചെമ്മാപ്പിള്ളി, ജഗദീശ് രാജ് വാള മുക്ക് എന്നിവർ നേതൃത്വം നൽകി. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനും,മതേതരത്വത്തെയും, സോഷ്യലിസത്തെയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വന്ന സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് യോഗം പറഞ്ഞു.

Related posts

ശ്രീമതി അന്തരിച്ചു

Sudheer K

അരിമ്പൂരിൽ മുട്ടക്കോഴി വിതരണം 

Sudheer K

സ്റ്റെല്ല ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!