ഇരിങ്ങാലക്കുട: പീഡനക്കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ അരിമ്പൂർ എറവ് സ്വദേശി ചാലിശ്ശേരി കുറ്റൂക്കാരൻ വീട്ടിൽ സോണി (40) ആണ് പിടിയിലായത്.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു കേസിന്റെ ആസ്പദമായ സംഭവം. പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിൽ നിന്നും മുങ്ങി. കുറച്ചുദിവസം മുമ്പ് എറണാകുളത്ത് എത്തിയ പ്രതി ഒരു നിർമ്മാണ കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറി. ഈ വിവരം രഹസ്യമായി മനസ്സിലാക്കിയ പോലീസ് ചൊവ്വാഴ്ച രാവിലെ തൃക്കാക്കരയിൽ ഇയാൾ ഓടിച്ചിരുന്ന വാഹനം തടഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്ഐ കെ.വി. ഉമേഷ്, സീനിയർ സിപിഒ മാരായ ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സിപിഒ കെ.എസ്. ഉമേഷ്. എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.