പാവറട്ടി: ഷുഗർ കുറഞ്ഞ് കാബിനിൽ തലകറങ്ങി വീണ സിവിൽപോലീസ് ഓഫീസർക്ക് അടിയന്തിര പ്രാഥമിക പരിഗണനയോ ചികിത്സയോ നൽകാൻ തയ്യാറാകാത്ത പാവറട്ടി എസ്എച്ച്ഒ കെ. ജി. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. ഫയലുകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി ഷെഫീഖ് എന്ന പോലീസ് ഉദ്യോഗസ്ഥനെ എസ്എച്ച്ഒ ക്യാബിനിലേക്ക് വിളിച്ചുവരു ത്തിയിരുന്നു.
സംസാരിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ ഷുഗർ കുറഞ്ഞത് മൂലം ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തിങ്കളാഴ്ച്ച പകൽ ഒന്നിനായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്ത് നിന്നും ഓടിയെത്തിയ എസ്ഐ യുടെ നേതൃത്വത്തിലുള്ള പൊലീസുകാർ ഷെഫീഖിനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷുഗർ കുറഞ്ഞ താണ് കുഴഞ് വീഴാൻ കാരണമെന്ന് കണ്ടെത്തി. ഗുരുവായൂർ എസ്എച്ച്ഒ സി. പ്രേമാനന്ദ കൃഷ്ണൻ താൽകാലികമായി പാവറട്ടി സ്റ്റേഷനിലെ അധിക ചുമതല വഹിക്കും. സഹ പ്രവർത്തകൻ കുഴഞ്ഞുവീണിട്ടും കസേരയിൽ നിന്ന് എഴുന്നേൽ ക്കുകയോ അസുഖബാധിതനെ ആശുപത്രിയിലെത്തിക്കുകയോ ചെയ്യാതിരുന്നതിനാലാണ് ചൊവ്വാഴ്ച്ച എസ്എച്ച്ഒയെ തൃശൂർ എ.ആർ. ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് വിവരം. കുഴഞ്ഞ് വീണ പൊലീസുകാരൻ വീട്ടിൽ വിശ്രമത്തിലാണ്.