News One Thrissur
Updates

കൊറ്റംകോഡ് റോഡ് നിർമ്മാണം: വകുപ്പ് മന്ത്രി വാക്ക് പാലിച്ചില്ല; ഒടുവിൽ റോഡ് നിർമ്മാണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചു

ചിറക്കൽ: പ്രദേശത്തെ ജനങ്ങൾ ഏറെ നാളായി ആവശ്യപ്പെടുന്ന ശോചനീയാവസ്ഥയിലായ ചിറക്കൽ കൊറ്റം കോഡ് റോഡ് നിർമ്മാണം യാത്ഥാർത്ഥ്യമാക്കാൻ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സി.സി. മുകുന്ദൻ എംഎൽഎയുടെ 2024 – 25 ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഈ റോഡിന് സർക്കാരിൻ്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്. കാലങ്ങളായി ഈ റോഡ് ശോചനീയവസ്ഥയിലായിരുന്നു. ഇറിഗേഷൻ വകുപ്പ് കീഴിലായതിനാൽ എംഎൽഎക്കോ, ഗ്രാമപഞ്ചായത്തിനോ, പൊതുമരാമത്ത് വകുപ്പിനോ ഫണ്ട് അനുവദിക്കാൻ സാധിച്ചിരുന്നില്ല.

റോഡ് നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയും രൂപീകരിച്ചു. കഴിഞ്ഞ നിയമസഭ കാലയളവിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. നജീബ്, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജൻ പയനാട്ട് അടക്കമുള്ള ജനപ്രതിനിധികൾ എംഎൽഎയോടൊപ്പം ഇറിഗേഷൻ വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അറ്റകുറ്റ പണികൾ നടത്തുന്നതിനായി ഉടനെ തുക അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും 5 മാസമായി ഫയൽ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുക തന്നെയാണ്. ഇതോടെയാണ് സി.സി. മുകുന്ദൻ എംഎൽഎ മുൻകൈയെടുത്ത് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ച് സർക്കാരിൻ്റെ പ്രത്യേക അനുമതിയോടെ 30 ലക്ഷം രൂപ അനുവദിച്ചത്. സാങ്കേതികാനുമതി ഉടനെ ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിച്ച് കൊറ്റംകോഡ് റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

Related posts

മാലതി അന്തരിച്ചു.

Sudheer K

ദേശീയ പാതയിൽ രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചുക്കു കാപ്പിയുമായി ആക്ട്സും ജനമൈത്രി പോലീസും

Sudheer K

പെരിഞ്ഞനത്ത് വാഹനാപകടം : രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!