തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് സമാപനം കുറിച്ച് ദ്വാദശിപ്പണസമർപ്പണവും ഊട്ടും നടന്നു. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വൈദികർ ദ്വാദശിപ്പണം സ്വീകരിക്കാനെത്തി. ശുകപുരം ഗ്രാമത്തിൽ നിന്നും ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്, പെരുവനം ഗ്രാമത്തിൽ നിന്ന് പെരുമ്പടപ്പ് വൈദികൻ ഹൃഷീകേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അടിത്തിരിപ്പാട്, പന്നിയൂർ ഗ്രാമത്തിൽ നിന്ന് പരമേശ്വരൻ സോമയാജിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്ന് നടുവിൽ പഴേടത്ത് നീലകണ്ഠൻ അടിതിരിപ്പാട് എന്നിവരാണ് ഭക്തരിൽ നിന്ന് ദ്വാദശിപ്പണം സ്വീകരിച്ചത്.
previous post