News One Thrissur
Updates

ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; തൃശ്ശൂർ സ്വദേശിയായ സുഹൃത്തിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തെ ലോഡ്ജിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച്  കൊലപ്പെടു ത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. യുവതിയോടൊപ്പം മുറിയെടുത്ത തൃശ്ശൂർ സ്വദേശിയായ അബ്ദുൾ സനൂഫിനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പം ഫസീല ലോഡ്ജിൽ മുറിയെടുത്തത്.

ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടിരുന്നു. തന്‍റെ മകൾക്ക് സംഭവിച്ചത് മറ്റു സ്ത്രീകൾക്ക് സംഭവിക്കരുതെന്നും മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

തൃശ്ശൂര്‍ -കുറ്റിപ്പുറം പാത അറ്റകുറ്റപ്പണികള്‍ തുടങ്ങി

Sudheer K

ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം

Sudheer K

ചന്ദ്രൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!