വെങ്കിടങ്ങ്: മാടകാക്കല്‍ കണ്ണോത്ത് റോഡിൽ നിയന്ത്രണം വിട്ടു കാർ പാടത്തേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന പുത്തൻപീടിക സ്വദേശി സിൻഗോ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിൻ്റെ പകുതി ഭാഗത്തോളം പാടത്തേക്ക് മറിഞ്ഞാണ് നിന്നിരുന്നത് . അപകടത്തിൽ സമീപത്തുള്ള പോസ്റ്റ് ഇടിച്ച് പോസ്റ്റ് മുറിഞ്ഞു.ഇതോടെ വൈദ്യുതി ബന്ധം നിലച്ചു. കെഎസ്ഇബി അധികൃതർ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.കണ്ണിലേക്ക് പ്രാണി കയറിയത് മൂലമാണ് കാറിൻ്റെ നിയന്ത്രണംവിട്ടതെന്നാണ് പറയുന്നത്.ജോലി ആവശ്യത്തിനായി കേച്ചേരിയിലേക്ക് പോവുകയായിരുന്നു.
next post