വാടാനപ്പള്ളി: പഞ്ചായത്തിലെ തകർന്ന റോഡുകൾ ഉടൻ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ എം.എ. മുസ്തഫയുടെ അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ദീപൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗിൽസ തിലകൻ, രാജേഷ് വയ്ക്കാട്ടിൽ, എ.ടി. അബ്ദുൾ റഫീഖ്, വി.സി. ഷീജ, സി.എം. ശിവപ്രസാദ്, ഐ.പി. പ്രഭാകരൻ, വി.കെ. ഉസ്മാൻ, സി.എം. രഘുനാഥ്, പി.എം. അഹമ്മദുണ്ണി, പി.ഡി. ബെന്നി, സുനിൽ വാലത്ത് എന്നിവർ പ്രസംഗിച്ചു