ചേര്‍പ്പ്: നാട്ടിക നിയോജക മണ്ഡലം എംഎല്‍എയുടെ 2023-24 ലെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച പൂച്ചിന്നിപ്പാടം എടക്കുന്നി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.സി. മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പ്രദേശത്തെ വ്യാപാരികളുടെയും, നാട്ടുകാരുടെയും നിവേദനത്തെ തുടര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി എംഎല്‍എ ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) ചേര്‍പ്പ് സെക്ഷന്റെ ചുമതലയിലാണ് നിര്‍മ്മാണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.പി രീതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി. പ്രജിത്ത്, സുനിത ജിനു, വനജ ടീച്ചര്‍, ഇ.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
previous post