ഏങ്ങണ്ടിയൂർ: സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി ഏഴാമത് പുഷ്പാംഗദൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു. സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.പി.എം നേതാവ് പി.ആർ കറപ്പന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പുരസ്കാരം കൈമാറി. സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.കെ. സേവിയർ, സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ മുഹമ്മദ് ബഷീർ, പി.കെ. രാജേശ്വരൻ, മുൻ എം.എൽ.എ ഗീത ഗോപി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ. സുധർശനൻ എന്നിവർ പങ്കെടുത്തു.
previous post