കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.അഴീക്കോട് മേനോൻ ബസാർ പഴുപറമ്പിൽ നാസിമുദീനീയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. അല്ലാത്ത പക്ഷം 7 വർഷം കൂടി തടവ് അനുഭവിക്കണം. 2019ൽ കോവിഡ് കാലത്ത് ഭക്ഷണം കൊണ്ട് വന്ന വിദ്യാർത്ഥിയെയാണ് ഇയാൾ പല തവണ പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയത്. അന്നത്തെ കൊടുങ്ങല്ലൂർ എസ്ഐ ആയിരുന്ന ഇ. ആർ. ബൈജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
next post