പാവറട്ടി: രാജ്യത്ത് മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ വർഗ്ഗീയ വാദികൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പാവറട്ടി ടൗൺ ജുമാ മസ്ജിദിൽ പ്രതിഷേധ സംഗമം നടത്തി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം മസ്ജിദിന് മുന്നിൽ നടന്ന സമരസംഗമം
ഖത്തീബ് ഖാലിദ് സഅദി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് ഹുസൈൻ കാരാട്ട് അധ്യക്ഷനായി. എ.വി. അയ്യൂബ്, ആർ.എം. അഷ്ക്കർ, എ.അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.