തൃപ്രയാർ: ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് ഡിസംബർ 23 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബിച്ച് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കൊടുങ്ങല്ലൂർഡിവൈഎസ് പിവികെ രാജു നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, രക്ഷാധികാരികളായ കെ.വി. മോഹനൻ മാസ്റ്റർ, പി.എ. രാമദാസ്, ഭീതിഹരൻ നെടിയിരുപ്പിൽ, എ.ജി. സുഭാഷ്, പ്രില്ലാ സുധി, എൻ.കെ. വാമനൻ, സുപ്രിയ ഷിബു,ശ്രീറാണി ചിദംബരൻ, പി.എസ്. നിമോദ്, റീന രാജു, പ്രിയൻ കാഞ്ഞിരപ്പറമ്പിൽ, കെ.വി. രാജൻ,ഷിബു നെടിയിരിപ്പിൽ, എൻ.വി. ദേവൻ, പി.ആർ. രാജീവ്, എൻ.ആർ. സിദ്ധൻ, പി.ബി. ഹിരലാൽ, ശാന്ത ജയപ്രകാശ് എന്നിവർ സംസാരിച്ചു.
previous post