ചെന്ത്രാപ്പിന്നി: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആള്‍ നിയമം ലംഘിച്ച്നാട്ടിലെത്തിയതോട പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കല്‍ സൂരജിനെ(39)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ഏപ്രില്‍ 30 നാണ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാല്‍ നിയമം ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ കമ്പനിക്കടവ് പരിസരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം. ഷാജഹാന്‍, എസ്.ഐ ജയ്‌സണ്‍, സീനീയര്‍ സി.പി.ഒ അന്‍വറുദീന്‍, ഫാറൂഖ്, ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്തു.