തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ആൾക്ക് 12 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ കുറുമ്പിലാവ് മാട്ടുമ്മൽ സ്വദേശി പട്ടത്ത് വീട്ടിൽ ബ്ലെസിക്കാണ് (43) തൃശൂർ ഒന്നാം അതിവേഗ വിചാരണ കോടതി (പോക്സോ സ്പെഷൽ) ജഡ്ജി ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ വിധിച്ചത്. 2020ലാണു കേസിനാസ്പദമായ സംഭവം. ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, അഡ്വ.പി.ആർ.ശിവ എന്നിവർ ഹാജരായി.
next post