എറിയാട്: പൊലീസിന്റെ വാഹന പരിശോധനക്കിടെ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മോഷ്ടിച്ച വാഹനം സഹിതം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കൊടുങ്ങല്ലൂർ എൽതുരുത്ത് നെല്ലിപറമ്പിൽ പ്രവീൺ (20) ആണ് പിടിയിലായത്. എറിയാട് യു ബസാറിൽ വെച്ചാണ് ഇയാൾ അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചത്. അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് അടിമാലിയിൽനിന്ന് മോഷ്ടിച്ച വാഹനമാണെന്ന് മനസിലായതായും പ്രവീൺ മറ്റു പല മോഷണ കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
previous post