കാട്ടൂർ: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവ്(32) നെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തൃശ്ശൂരിൽ നിന്നും ഓട്ടോയിൽ കാട്ടൂരിലെത്തിയ ഇയാൾ, ഓട്ടോ ഡ്രൈവറെ മർദ്ദിക്കുകയും പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാപ്പ ലംഘിച്ചതിനും ഓട്ടോ ഡ്രൈവറെ മർദിച്ചതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കയ്പമംഗലം പോലീസിൻ്റെ റിപ്പോർട്ട് പ്രകാരം നേരത്തെ കാപ്പ പ്രകാരം ജയിൽവാസം കഴിഞ്ഞിറങ്ങിയ ഇയാൾ വീണ്ടും കുഴപ്പമുണ്ടാക്കിയതിനേതുടർന്ന് കഴിഞ്ഞമാസം രണ്ടാമതും കാപ്പ ചുമത്തി നാട് കടത്തുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും നിയമലംഘനം നടത്തിയത്.
previous post
next post