ചാഴൂർ: സെൻ്റ് മേരീസ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ 21-ാം ഊട്ടുതിരുനാളിനോടനുബന്ധിച്ച് തൃശൂർ ദേവമാതാ പ്രാവിൻഷ്യാൽ ഫാ.ജോസ് നന്തിക്കര കൊടിയേറ്റം നടത്തി. തിരുനാൾ ദിനമായ ഡിസംബർ 8 ന് രാവിലെ 10ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ.ബിജു പാണേങ്ങാടൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും. വൈകീട്ട് 7 ന് സി ആർ.പി മൂവാറ്റുപുഴയുടെ തിരുമുറ്റ ബാൻ്റ് വാദ്യം ഉണ്ടായിരിക്കും. വികാരി ഫാ. സിജോ കാട്ടൂക്കാരൻ, ജനറൽ കൺവീനർ സൈമൺ വാഴപ്പിള്ളി, കൈക്കാരൻമാരായ ലിന്റോ കൈമഠം, പോൾ ചാലിശ്ശേരി, ജീസൻ തട്ടിൽ എന്നിവർ നേതൃത്വം വഹിക്കും.
previous post