തൃശൂർ: 2500 ഓളം അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന തൃശ്ശൂർ കോടതിയിലെ അഭിഭാഷകരുടെ ക്ലർക്ക് മാർക്ക് സ്വന്തമായി ഒരു ഡയറക്ടറി യാഥാർത്ഥ്യമായി കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ ൻ്റെ നേതൃത്വത്തിലാണ് മെമ്പേഴ്സ് ഡയറക്ടറി ഒരുക്കിയത് ഡയറക്ടറിയുടെ പ്രകാശനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് നിർവ്വഹിച്ചു. ക്ലർക്ക്സ് അസോസിയേഷൻ തൃശൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.എസ്. സുധീരൻ അവ്യക്ഷത വഹിച്ചു. ജില്ലാ അഡിഷണൽ സെഷൻസ് ജഡ്ജി കെ.ഇ. സാലിഹ് മുഖ്യ പ്രഭാഷണം നടത്തി ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് രമ്യ മേനോൻ ബാർ അസോസിയേഷൻ പ്രസിഡൻ്റ് ജോൺസൺ ടി.തോമസ് സർക്കാർ പ്ലീഡർ കെ.ബി. സുനിൽകുമാർ .പി.വി സന്തോഷ സി.പി. പോൾസൺ വി. വിശ്വനാഥൻ പി.എൽ. ഷാജു പി.കെ. ഷാജു പി.കെ. സുരേഷ് പി.കെ. പ്രദീപ് കുമാർ ചിന്തു ചന്ദ്രൻ എ.എം. അഭിലാഷ് യൂണിറ്റ് സെക്രട്ടറി കെ.കെ. വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.