News One Thrissur
Updates

കള്ളപ്പണം സൂക്ഷിച്ചതു രാജ്യദ്രോഹം; ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് തിരൂര്‍ സതീഷ്

തൃശൂർ: കള്ളപ്പണം സൂക്ഷിച്ച് രാജ്യദ്രോഹത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് കൊടകര കള്ളപ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി ജില്ലാ നേതാക്കന്മാരുടെ അറിവോടെ ഒന്നരമാസക്കാലമാണു ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒന്പതുകോടി രൂപ സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പു സാമഗ്രികളെന്നാണു പറഞ്ഞിരുന്നത്. ഇക്കാര്യം ചില സംസ്ഥാന നേതാക്കന്മാര്‍ക്കും അറിവുണ്ടായിരുന്നു. ധര്‍മരാജന്റെ നേതൃത്വത്തിലാണു ചാക്കുകള്‍ ജില്ല കമ്മിറ്റിയില്‍ കൊണ്ടുവച്ചത്. ധര്‍മരാജന്‍ പോയശേഷം തനിക്കു പരിചയമില്ലാത്ത രണ്ടുപേര്‍ ഓഫീസില്‍ വന്നു.

അവര്‍ക്കു ജില്ലാ ട്രഷറര്‍ സുജേഷ് മൂന്നു ചാക്കുകള്‍ കൈമാറി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷിന്റെ കാറിലാണു പണം കൊണ്ടുപോയത്. ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. എവിടേക്കാണ് കള്ളപ്പണം കൊണ്ടുപോയതെന്നു തനിക്കറിയില്ല, അതാണ് അന്വേഷിച്ചു കണ്ടെത്തേണ്ടത്. എന്തായാലും ജില്ലയിലെ ബൂത്ത് കമ്മിറ്റികള്‍ക്കു നല്കിയിട്ടില്ല. ജില്ലയില്‍ 2300 ബൂത്തുകളാണുള്ളത്. ഇവര്‍ക്ക് പരമാവധി അയ്യായിരം രൂപവീതമാണു ജില്ലാ കമ്മിറ്റിയില്‍നിന്നു കൊടുക്കുന്നത്. പണം എന്തുചെയ്‌തെന്നറിയാന്‍ നേതാക്കന്മാരുടെ ആസ്തികളെക്കുറിച്ച് അന്വേഷിക്കണം. നേതാക്കന്മാര്‍ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളുടെയും വാഹനങ്ങളുടെയും കണക്കെടുക്കണം.

ചാക്കില്‍ പണമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പോലീസിനോടു വ്യക്തമാക്കി. തെളിവുകള്‍ സഹിതമാണു വിവരങ്ങള്‍ നല്കിയിട്ടുള്ളത്. കള്ളപ്പണത്തിനെതിരെ പ്രസംഗിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റം നടത്തിയ നേതാക്കന്മാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണം. ബിജെപി ജില്ലാ ഓഫീസില്‍ നടക്കുന്നത് കള്ളത്തരമാണെന്ന് അണികള്‍ തിരിച്ചറിയണമെന്നു തിരൂര്‍ സതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ബി ജെ പി ജീല്ലാ കമ്മിറ്റി പിരിച്ച് വിട്ട് ഒരു മുതര്‍ന്ന് അംഗത്തെ നിയമിച്ചു കൊണ്ട് പണത്തെ സംബദ്ധിച്ച് അന്വേഷണം നടത്തണം പോലീസ് അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ് പോകുന്നത് അവര്‍ വീണ്ടും വിളിച്ചാല്‍ പോയി കൂടുതല്‍ തെളിവുകള്‍ നല്‍കും ചോദിച്ച കാര്യങ്ങള്‍ക്കല്ല പാര്‍ട്ടി മറുപടി പറയുന്നത് എന്നെ വ്യകത്ി അധിക്ഷേപം നടത്തുകയാണ് അവര്‍ ് അധിഷേപം തുടര്‍ന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തുലകള്‍ നടത്തും പണം കൊടുത്ത് കാര്യം എത്തിച്ച് ആള്‍ പറഞ്ഞു കഴിഞ്ഞു കണ്ട കാര്യം ഞാനും ഇതിനെ പിന്നില്‍ ഏതെു മാഫിയ ലോബിയാണ് എന്നുള്ള കാര്യം അന്വേഷണത്തില്‍ പുറത്ത് വരേട്ടെ ജില്ലാ പ്രസിഡണ്ട് അറിയാതെ അവിടെ ഒരു കാര്യവും നടക്കില്ല എന്നും സതീശന്‍ കൂട്ടി ചേര്‍ത്തു.

Related posts

കഴിമ്പ്രം തീരോത്സവത്തിന് കൊടിയേറി

Sudheer K

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം

Sudheer K

മൊയ്‌തു പടിയത്ത് പുരസ്‌കാരം നടി ഷീലയ്ക്ക് സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!