അരിമ്പൂർ: അരിമ്പൂർ കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. മൂന്നാം വാർഡ് മെമ്പർ പി.എ.ജോസ് വിദ്യാർത്ഥികളെ റെഡ് റിബ്ബൺ അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പർ സി.പി. പോൾ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.മഞ്ജുഷ വർഗ്ഗീസ് ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സരേഷ്ശങ്കർ, ജൂനി.ഹെൽത്ത് ഇൻസ്പെക്ടർ പ്രിൻസ് ടി.ജെ. വാർഡംഗങ്ങളായ വൃന്ദ, സുനിത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ബോധവൽക്കരണ റാലിയും നടന്നു.
next post