തൃപ്രയാർ: കൂലി വെട്ടിക്കുറച്ച് നാട്ടിക പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്ത് ഓഫിസിനുമുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ,സി ജി അജിത് കുമാർ, എ.എൻ. സിദ്ധപ്രസാദ്, ടി.വി. ഷൈൻ, സി.എസ്. മണികണ്ഠൻ, ശ്രീദേവി മാധവൻ, പി.സി. മണികണ്ഠൻ,ജീജ ശിവൻ,മധു അന്തിക്കാട്ട്, കെ.വി. സുകുമാരൻ, രഹന ബിനീഷ്, പി.സി.ജയപാലൻ, ബാബു പനക്കൽ എന്നിവർ സംസാരിച്ചു.
previous post