അന്തിക്കാട്: ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഓവറോൾ ട്രോഫിക്ക് മുറ്റിച്ചൂർ തപസ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അർഹരായി. തുടർച്ചയായി നാലാം തവണയാണ് ക്ലബ്ബ് ഈ നേട്ടം കൈവരിക്കുന്നത്. സമാപന സമ്മേളനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, മേനക മധു, സരിത സുരേഷ്, ടി.പി. രഞ്ജിത്ത് കുമാർ, അനിത ശശി എന്നിവർ പങ്കെടുത്തു.
previous post
next post