News One Thrissur
Updates

മഴയിൽ പുത്തൻ തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് പഴുവിൽ തീർത്ഥകേന്ദ്രം അപകടാവസ്ഥയിൽ

പഴുവിൽ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പഴുവിൽ പുത്തൻതോടിന്റെ പാർശ്വസംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രം അപകടാവസ്ഥയിൽ. 2007ൽ തൃശ്ശൂർ കോൾ വികസന ഏജൻസി (കെ ഡി എ) നിർമ്മിച്ച പാർശ്വ സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ഇതുമൂലം കെട്ടിടം തകർച്ച ഭിഷണിയിലാണ്.

ജാതിമതഭേദമന്യേ ധാരാളം ഭക്തജനങ്ങൾ ദിനംതോറും സന്ദർശിക്കുന്ന പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി എത്രയും വേഗത്തിൽ പുനർനിർമ്മിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഴുവിൽ സെന്റ് ആന്റണീസ് തീർത്ഥകേന്ദ്രം റെക്ടറും, ഇടവക സമൂഹവും ആവശ്യപ്പെട്ടു.

Related posts

ഹമീദ് അന്തരിച്ചു

Sudheer K

മതിലകത്ത് വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

ചാവക്കാട് ബസ്സും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!