തളിക്കുളം: വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.ചൊവ്വാഴ്ച. രാവിലെ നട തുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, ഉഷ:പൂജ, മുളപൂജ തുടർന്ന് നവക പഞ്ചഗവ്യകലശപൂജ, നവക പഞ്ചഗവ്യ കലശാഭിഷേകം, പന്തീരടിപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പറവൂർ രാഘേഷ് തന്ത്രികൾചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശേഷം ഉച്ചപൂജ, പ്രസാദ് ഊട്ട് എന്നിവ ഉണ്ടായി. തുടർന്ന് വൈകീട്ട് മൂന്ന് ആനയുടെ അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ് നടന്നു. തോട്ടയ്ക്കാട്ട് വിനായകൻ ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം സതീശൻ മാരാർ പഞ്ചവാദ്യം, മേളം എന്നിവക്ക് പ്രാമണികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് വി.വി.രാജൻ, സെക്രട്ടറി വി.വി.ബാബു, ഖജാൻജി വി.പി.ശശീന്ദ്രൻ, രക്ഷാധികാരികളായ അജിത്ത് രാജ്, സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി.