കിഴുപ്പിള്ളിക്കര: കരുവന്നൂർ പുഴക്കു കുറുകെ മുനയത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബണ്ടിൻ്റെ കൂറ്റൻ മുളകൾ മഴവെള്ളപ്പാച്ചലിൽ കുത്തിയൊലിച്ചു പോയി. ഭീമമായ സംഖ്യ ലേലത്തിൽ എടുത്തിട്ടുള്ള ബണ്ട് നിർമ്മാണത്തിനു മുൻ വർഷങ്ങളിൽ ഉപയോഗിച്ചിരുന്നതും നുറുമ്പിച്ചതുമായ മുളകൾ മാറ്റണമെന്നാവശ്യപ്പെട്ടു കാട്ടൂർ, താന്ന്യം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബണ്ട് നിർമ്മാണ സ്ഥലത്ത് പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. രണ്ടു ദിവസങ്ങളിലായി പെയ്തിറങ്ങിയ മഴയുടെ കുത്തിയൊഴുക്കിൽ മുളകുറ്റികൾ പാടെ ഒലിച്ചു പോവുകയാണുണ്ടായത്.