പഴുവിൽ: രണ്ട് ദിവസത്തെ ശക്തമായ മഴയിൽ തകർന്ന പഴുവിൽ സെൻ്ററിലെ സെൻ്റ് ആൻ്റണീസ് കപ്പേളയോടു ചേർന്നുള്ള കെഎൽഡിസി പുത്തൻതോട് ബണ്ട് സി.സി. മുകുന്ദൻ എം എൽ എ യും പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ദുരന്ത നിവാരണ വകുപ്പിൽ നിന്നും ഇടിഞ്ഞ ബണ്ട് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് , ഗ്രാമപഞ്ചായത്ത് അംഗം എ എൻ ജോഷി, കെ.എൽ.ഡി.സി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അഖിൽ, ഫാ. വിൻസെൻ്റ് ചെറുവത്തൂർ, സിപിഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറി എ.ബി. ജയപ്രകാശ് തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.