തൃശൂർ: മണ്ണുത്തിയിൽ ലോറിയിൽ കടത്തുകയായിരുന്ന 2600 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. രണ്ടുപേർ പിടിയിൽ. മുന്തിരി കയറ്റി വന്ന ലോറിയിൽ നിന്നാണ് 35 ലിറ്ററിന്റെ 80 കന്നാസ് സ്‌പിരിറ്റ് പിടികൂടിയത്. പാലക്കാട് സ്വദേശി ഹരി,പഴുവിൽ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.