വാടാനപ്പള്ളി: കുട്ടനല്ലൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക പിടിഞ്ഞാറ് ത്രിവേണി പുത്തൻപുരയിൽ പരേതനായ ഷാഹുൽഹമിദിന്റെ മകൻ ഫൈസൽ( 47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം.
ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അമീറ. മക്കൾ : സഹതുന, ഇർഫാന, സഫ്വാൻ. ഖബറടക്കം വ്യാഴാഴ്ച നടക്കും.