മുറ്റിച്ചൂർ: മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി നിർമിച്ചു നൽകുന്ന മൂന്നാമത് ബൈത്തുറഹ്മ സമർപ്പണവും പൊതുസമ്മേളനവും വ്യാഴാഴ്ച നടക്കും. 2.30 ന് മുറ്റിച്ചൂർ തീരദേശത്ത് മർഹൂം എടയാടി ഉമർ ഹാജി നഗറിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിക്കും. മുസ് ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ എടയാടി അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ്, വൈസ് പ്രസിഡൻ്റ് കെ.എ. ഹാറൂൺ റഷീദ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം. സനൗഫൽ, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് സി.കെ. അശ്റഫ് അലി, കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, മുസ് ലിം ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി കെ.എസ്. റഹ്മത്തുല്ല, സുബുലുൽ ഹുദാ മദ്റസ സദർ എൻ.എ. ഷാഹുൽ ഹമീദ് മൗലവി, മഹല്ല് സെക്രട്ടറി ഈസഹാജി വലിയകത്ത്, മുനീർ തളിക്കുളം, സുഹൈൽ നാട്ടിക, ഹമീദ് വടകര, ഹസൻ ഹാജി, കെ.കെ നജീബ് മാസ്റ്റർ, സാദിഖ് പൊക്കാലത്ത്, പി.കെ. മോഹനൻ, കെ.എസ്. റിസ് വാൻ പങ്കെടുക്കും. കെ.ബി. ഹംസ ഹാജി ഖിറാഅത്ത് നടത്തുമെന്ന് മുസ് ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ എടയാടി, സെക്രട്ടറി കെ.എസ് റിസ് വാൻ, ചെയർമാൻ അഷറഫ് പണിക്കവീട്ടിൽ, കോഡിനേറ്റർ ഇക്ബാൽ മുറ്റിച്ചൂർ അറിയിച്ചു.
.