എടവിലങ്ങ്: എടവിലങ്ങിലെ ആദ്യകാല കലാകാരൻ കാര വാഴക്കൂട്ടത്തിൽ പൈലി (100) അന്തരിച്ചു. ആദ്യകാല തയ്യൽക്കാരിൽ പ്രശസ്തനായ പൈലി ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ അണിയിക്കുന്ന കച്ചകൾ, ഉടുപ്പുകൾ, കോമരങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധ തരം ഉടയാടകൾ, ഉത്സവങ്ങളുടെ കൊടിയേറ്റ കൊടികൾ, കൂറകൾ, ചമയങ്ങൾ എന്നിവ തയ്ക്‌കുന്നതിൽ വിദഗ്ദ്ധനായിരുന്നു. സാമൂഹിക, സാംസ്കാരിക, കലാരംഗത്തു പ്രവർത്തിച്ചിരുന്ന ആശാൻ ദീർഘ കാലം പള്ളി പാട്ടുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. നാടക നടനായും, കടൽ കാറ്റ് എന്ന ചിത്രത്തിൽ പള്ളി വികാരിയായും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴം രാവിലെ 10ന് കാര മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ നടക്കും