അന്തിക്കാട്: ഗവ. എൽ.പി.സ്കുൾ അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 2022-2023 പ്രകാരം അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം . അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് എന്നിവർ മുഖ്യാതിഥിയായി . പ്രധാന അദ്ധ്യാപിക സി.വി. സീന, പി.ടി.എ പ്രസിഡൻ്റ് രാജീവ് സുകുമാരൻ, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, വികസന സമിതി മെമ്പർ എം.കെ. സതീശൻ, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.വി. രാജേഷ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി.എം. സലീഷ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, ബി.ജെ.പി. പ്രതിനിധി ഗോകുൽ കരിപ്പിള്ളി, സ്കുൾ വികസന സമിതി കൺവീനർ എ.വി. ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.
previous post