തൃശ്ശൂർ: സെപ്റ്റിക് ടാങ്കില്‍ വീണ ആന ചരിഞ്ഞു.പാലപ്പിള്ളി, എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിക്കാട്ടാന വീണത്. രാവിലെ 6മണിയോടെയാണ് നാട്ടുകാർ ആനയെ സെപ്റ്റിക് ടാങ്കില്‍ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ ജീവനോടെ പുറത്തെടുക്കാനായില്ല, പതിനൊന്നരയോടെ ആനയുടെ അനക്കം നിലച്ചു. ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി പുറത്തെടുത്തെങ്കിലും അതിനിട അവശയായ കുട്ടിയാന ചരിഞ്ഞിരുന്നു. വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.