അരിമ്പൂർ: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മനക്കൊടി യൂണിറ്റ് സമ്മേളനം അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ സെക്രട്ടറി എം.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സ്മിത സജീവൻ അധ്യക്ഷയായി. തയ്യൽ തൊഴിലാളികളെ ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രസവ ധനസഹായം ഒറ്റത്തവണയായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി ദീപ വിനേഷ്, ട്രഷറർ ജെയ്സി ഫ്രാൻസിസ്, ഏരിയ സെക്രട്ടറി കെ.എ. ജോയ്, ബിന്ദു ലോറൻസ്, റോസ് വർഗീസ് എന്നിവർ സംസാരിച്ചു.