News One Thrissur
Updates

മുറ്റിച്ചൂരിൽ ബൈത്തുറഹ്മ വീടിൻ്റെ താക്കോൽ ദാനം നടത്തി.

അന്തിക്കാട്: മുസ് ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി എട്ട് ലക്ഷം രൂപ ചെലവഴിച്ച് മുറ്റിച്ചൂരിൽ നിർമിച്ച മൂന്നാമത്തെ വീടായ ബൈത്തുറഹ്മയുടെ സമർപ്പണവും പൊതുസമ്മേളനവും നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിച്ചു. മുസ് ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ എടയാടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ്, വൈസ് പ്രസിഡൻ്റ് കെ.എ. ഹാറൂൺ റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് സി.കെ അശ്റഫ് അലി, മുസ് ലിം ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി കെ.എസ്. റഹ്മത്തുല്ല, സുബുലുൽ ഹുദാ മദ്റസ സദർ എൻ.എ ഷാഹുൽ ഹമീദ് മൗലവി, മഹല്ല് സെക്രട്ടറി ഈസഹാജി വലിയകത്ത്, മുനീർ തളിക്കുളം, സുഹൈൽ നാട്ടിക, ഹമീദ് വടകര, പി.കെ.ഹസൻ ഹാജി,, സാദിഖ് പൊക്കാലത്ത്, , കെ.എസ് റിസ് വാൻ,കെ.ബി ഹംസ ഹാജി, ഇക്ബാൽ മുറ്റിച്ചൂർ, ആർ.കെ. മുഹമ്മദ്, കെ.യു. മുബഷീർ തുടങിയവർ പങ്കെടുത്തു. ചടങ്ങിൽ തൃശൂരിൽ ആരംഭിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ നിർമ്മാണത്തിന് 1 ലക്ഷം രൂപയുടെ ചെക്ക് പി.എ. കെബീർ മുനവ്വറലി തങ്ങൾക്ക് കൈമാറി.

Related posts

തളിക്കുളത്ത് സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ. 

Sudheer K

പാവറട്ടിയിൽ റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കെ അനധികൃതമായി സ്റ്റാൻ്റിലേക്ക് ബസ്സുകൾ കയറ്റിയതിനെതിരെ ബസ് ജീവനക്കാർക്കെതിരെ പോലീസിൽ പരാതി.

Sudheer K

മുകേഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!