News One Thrissur
Updates

വിജ്ഞാനവും കൗതുകവും ഉണർത്തി വെൻമേനാട് എം.എ.എസ്.എം സ്കൂളിൽ എക്സ്പോ 2024

പാവറട്ടി: വെന്മേനാട് എം. എ. എസ്. എം. ഹയർ സെക്കൻഡറി സ്കൂളിന്റെ അറുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ എം.എ.എസ്.എം. എക്സ്പോ 2024″ എന്ന പേരിൽ പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയമേളയും, ലഹരിവിരുദ്ധ സന്ദേശം നൽകുന്ന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ വിമുക്തിയുടെ പവലിയനും, പുരാവസ്തുക്കളുടെ വൻ ശേഖരം ഉൾക്കൊള്ളുന്ന പൈതൃകം സ്റ്റാളും ഉൾപ്പെടുന്ന പ്രദർശനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ കൗതുകം ഉണർത്തി. അറുപതാം വാർഷികത്തിന്റെ ഭാഗമായി സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ രണ്ടാമത്തെ ഭവന നിർമ്മാണത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി നൂറിൽപരം സ്വാദിഷ്ട വിഭവങ്ങൾ ഒരുക്കി അതിവിപുലമായ ഭക്ഷ്യമേളയും സംഘടിപ്പിക്കുകയുണ്ടായി. എംഎഎസ്എം എക്സ്പോ & ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വി.എം. മുഹമ്മദ് ഗസാലി നിർവഹിച്ചു. സ്കൂൾ മാനേജർ എം.കെ. മുഹമ്മദ് മുനീർ അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.എം. കരീം മാസ്റ്റർ,. പ്രിൻസിപ്പൽ കെ ഹുസൈൻ മാസ്റ്റർ, സുധ ടീച്ചർ, കുമാരി ദ്രൗപതി, പിടിഎ പ്രസിഡൻ്റ് മുഹമ്മദ് സിംല, മദർ പിടിഎ പ്രസിഡൻ്റ് സബിത ഷാജി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഡോ. അബ്ദുൽ റസാഖ്, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോയ് ചെറിയാൻ, എക്സൈസ് അസി. സബ് ഇൻസ്‌പെക്ടർ പി.വൈ.. ജോസഫ്, പ്രോഗ്രാം കൺവീനർ ജിൽസൺ തോമസ് എന്നിവർ സംസാരിച്ചു. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൗജന്യ രക്തഗ്രൂപ്പ്‌ നിർണ്ണയവും, പ്രമേഹ പരിശോധനയും നടത്തുകയുണ്ടായി.വിവിധ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തി.

Related posts

അയ്യങ്കാളി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Sudheer K

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മതിലകം സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. 

Sudheer K

തൃശൂർ കോര്‍പ്പറേഷനില്‍ ഓട്ടോമാറ്റിക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!